പതിവ് YouTube തിരയലില്‍ കണ്ണിലുടക്കിയ സവിശേഷമായ ഒരു പരസ്യ ചിത്ര ശൃംഖലയെ പരിചയപ്പെടുത്തുകയാണ് eramangalam online-ലെ പോസ്റ്റില്‍. 'Bicentennial Stars' എന്ന പേരില്‍ മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രങ്ങളും നിര്‍മ്മിച്ചത് ഫിലിംമേറ്റ്സ് എന്ന കമ്പനിയാണ്. ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഡീഗോ പെര്‍ണിയ. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസില്‍ ചലച്ചിത്ര സംവിധാനം പൂര്‍ത്തിയാക്കിയ ഡീഗോ പെര്‍ണിയ തുടര്‍ന്ന്‍, മിയാമിയിലും മാഡ്രിഡിലും ബെര്‍ലിനുമായി വര്‍ഷങ്ങള്‍ നീണ്ട അനുബന്ധ ചലച്ചിത്ര-നാടക പഠനങ്ങളില്‍ മുഴുകി. ഇപ്പോള്‍ മെക്സിക്കോയിലെ ഫിലിംമേറ്റ്സ് എന്ന നിര്‍മ്മാണ കമ്പനിയിലെ സംവിധായകരില്‍ ഒരാള്‍ . ഡീഗോ പെര്‍ണിയുടെ സംവിധാനത്തില്‍ സോണി ബ്രാവിയ, AXE, AXN, നെസ്ലെ മുതലായ പ്രമുഖ കമ്പനികളുടെ പരസ്യ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഡിസ്കവറി, ബിബിസി മുതലായ ചാനലുകള്‍ക്ക് വേണ്ടി വിവിധ പരിപാടികളും ഡീഗോ പെര്‍ണിയ ഒരുക്കിയിട്ടുണ്ട്. കണ്ണിമ വെട്ടാതെ കണ്ടിരിക്കുന്ന ഈ ചിത്രങ്ങളെ കുറിച്ച് കൂടുതല്‍ കുറിക്കുന്നില്ല കാണുക .............


No comments:
Post a Comment